കോവിഡ് ബാധിച്ച് മരിച്ച ഊജംപാടി സ്വദേശിയുടെ മൃതദേഹം ഡിവൈഎഫ്ഐ പ്രവർത്തകർ സംസ്കരിച്ചു. ന്യൂമോണിയ ബാധിച്ച് മംഗളുരു ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്പാടി (66) ക്ക് കോവിഡും രോഗബാധയുമുണ്ടായി. വെള്ളിയാഴ്ച ദേലംപാടിയിലെ വീട്ടുവളപ്പിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ രാജേഷ് അളിയനടുക്കം, ബിജു ചെമ്മട്ട്, രൂപേഷ്, പ്രകാശ്, ഹർഷിത്, പ്രണവ് എന്നിവരുടെ സഹായത്തോടെയാണ് സംസ്‌കരിച്ചത്. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരും പങ്കെടുത്തു.
ദേലംപാടിയിൽ കോവിഡ് ബാധിച്ചയാളുടെ മൃതദേഹം ഡിവൈഎഫ്ഐ പ്രവർത്തകർ സംസ്കരിച്ചു
mynews
0