സര്‍ക്കാര്‍ ജീവനക്കാര്‍ ഓണ്‍ലെനില്‍ മത്സര പരീക്ഷാപരിശീലനവുമായി ഇറങ്ങിയാല്‍ പിടിവീഴും

തിരുവനന്തപുരം > സര്‍ക്കാര്‍ ജീവനക്കാര്‍ ഓണ്‍ലെനില്‍ മത്സര പരീക്ഷാപരിശീലനവുമായി ഇറങ്ങിയാല്‍ പിടിവീഴും. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയത്. ജീവനക്കാരും സര്‍ക്കാര്‍ എയ്ഡഡ് സ്കൂള്‍ കോളേജ് അധ്യാപകരും മത്സര പരീക്ഷകള്‍ക്ക് ഓണ്‍ലൈനില്‍ ക്ലാസെടുക്കുന്നത് പതിവായതോടെയാണ് നടപടി. ട്യൂട്ടോറിയലുകളില്‍ ക്ലാസെടുക്കുന്നതിനും ഗൈഡ് പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്. വിജിലന്‍സ് പരിശോധനയില്‍ നിരവധികേസുകള്‍ കണ്ടെത്തിയതോടെയാണ് നടപടി.


സെക്രട്ടറിയറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ തന്നെ പിഎസ്സി ഗൈഡ് പ്രസിദ്ധീകരിച്ചിരുന്നു. ബന്ധുക്കളുടെ പേരില്‍ ബിനാമിയായി പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നവരുമുണ്ട്. അതേ സമയം, സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായുള്ള മല്‍സര പരീക്ഷകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല. ശൂന്യവേതന അവധിയെടുക്കുന്ന ജീവനക്കാര്‍ക്ക് ട്യൂട്ടോറിയലുകളില്‍ ക്ലാസെടുക്കാം. മത്സര പരീക്ഷാ പരിശീലന കേന്ദ്രങ്ങളോ സ്വകാര്യ ട്യൂട്ടോറിയലുകളോ സ്ഥാപിക്കാന്‍ പാടില്ല.


Previous Post Next Post
Kasaragod Today
Kasaragod Today