കാസര്‍കോട്: ജില്ലയിലെ മുളിയാര്‍ ഗ്രാമത്തിലെ ഇരിയണ്ണിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന പരേതനായ കൃഷ്ണന് മണിയാണിയുടെ മകന് എല്‍.കെ. മനീഷിനായുള്ള അന്വേഷണം തുടരുന്നു.
2019 ജൂണ്‍ 29 മുതല്‍ കാണാനില്ലെന്ന ഭാര്യയുടെ പരാതിയില്‍ ആദൂര്‍ പൊലീസാണ് അന്വേഷണം നടത്തുന്നത്. വെളുത്തനിറവും 170 സെന്റിമീറ്റര്‍ ഉയരവുമുള്ള മനീഷിന് കാണാതാവുമ്ബോള്‍ 35 വയസ്സാണ് പ്രായം.
വിവരം ലഭിക്കുന്നവര്‍ ആദൂര്‍ പൊലീസില്‍ 04994 260024, 9497980913, 9497987219 എന്നീ നമ്ബറുകളില്‍ അറിയിക്കണം.