തുരുത്തി:സമനില തെറ്റിയ ഒരു കൂട്ടം മുസ്ലിം ലീഗുകാർ മാരകായുധങ്ങളുമായി തുരുത്തിയിൽ അക്രമം അഴിച്ചുവിതതായി ഐ എൻ എൽ ആരോപിച്ചു,
നോമ്പ് തുറയുടെ സമയത്ത് മുസ്ലിം ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ അക്രമം നടത്തിയെന്നാണ് പരാതി,
ആക്രമണത്തിൽ പരിക്കേറ്റ് ഹോസ്പിറ്റലിൽ കഴിയുന്ന
ഷിബിലി ടി എം,ശിഹാബ് പോപ്പി,മനാഫ് ടി ഇ,എന്നിവരെ
ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം,മണ്ഡലം പ്രസിഡണ്ട് ഹാരിസ് ബെഡി,മുനീർ കണ്ടാളം തുടങ്ങിയ നേതാക്കൾ സന്ദർശിക്കുകയും അക്രമികൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് അസീസ് കടപ്പുറം ആവശ്യപ്പെട്ടു