ഗുവാഹത്തി: അസമില്‍ നടപ്പാക്കാനൊരുങ്ങുന്ന പശു സംരക്ഷണ ബില്ലിനെ ന്യായീകരിച്ച് ബി.ജെ.പി എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ മൃണാള്‍ സൈകിയ. പശുസംരക്ഷണം വര്‍ഗീയവല്‍ക്കരിക്കരുതെന്നും പാലിനേക്കാള്‍ ഉപയോഗപ്രദം ചാണകവും ഗോമൂത്രവുമാണെന്നും മൃണാള്‍ സൈകിയ നിയമസഭയില്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
''പശു സംരക്ഷണം വരുേമ്ബാഴെല്ലാം ആളുകള്‍ വര്‍ഗീയ വല്‍ക്കരിക്കുകയാണ്. ഗോമാതാവ് നമ്മുടെ സംസ്കാരവും വിശ്വാസവുമാണ്. പശുക്കള്‍ നമ്മളവര്‍ക്ക് നല്‍കുന്നതിനേക്കാള്‍ തിരികെ നല്‍കുന്നു. നമുക്ക് പശുക്കളെ വേണം. പാലിനേക്കാള്‍ ഉപയോഗമുള്ളതാണ് ഗോമൂത്രവും ചാണകവും. പതജ്ഞലി 100മില്ലി ഗോമൂത്രത്തിന് 45 രൂപയാണ് ഈടാക്കുന്നത്.
അതേസമയം പാലിന് 50 രൂപയാണുള്ളത്. ഇതിനില്‍ നിന്നും നമ്മള്‍ ഗോമൂത്രത്തിെന്റ വില മനസ്സിലാക്കണം.''
''നമുക്ക് പശുവുമായി മതപരമായ ബന്ധമുണ്ട്. ഹിന്ദുഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ കന്നുകാലികളെ കശാപ്പ് ചെയ്യരുത്. എല്ലാവരും ഇടകലര്‍ന്നു ജീവിക്കുന്ന സ്ഥലങ്ങളില്‍ ബീഫ് വില്‍ക്കരുത്. ഇതെല്ലാം ഉള്‍കൊള്ളുന്ന നിയമമാണ് നടപ്പാക്കാന്‍ പോകുന്നത്'' -മൃണാള്‍ സൈകിയ പറഞ്ഞു.
പശുസംരക്ഷണ ബില്ലിനെ ന്യായീകരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വയും രംഗത്തെത്തിയിരുന്നു. ''പശു അമ്മയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ബംഗാളില്‍ നിന്നും കന്നുകാലികള്‍ വരുന്നത് തടയലാണ് ഞങ്ങളുടെ ആവശ്യം. പശു ആരാധിക്കപ്പെടുന്ന ഇടങ്ങളില്‍ ബീഫ് കഴിക്കരുത്. ആളുകള്‍ മൊത്തത്തില്‍ അവരുടെ സ്വാഭാവിക ശീലങ്ങള്‍ ഉപേക്ഷിക്കണമെന്നല്ല ഞാന്‍ പറയുന്നത്. ഫാന്‍സി ബസാറിലും ശാന്തിപൂരിലും ഗാന്ധിബസ്തിയിലും മദീന ഹോട്ടലിന്‍റ ആവശ്യമില്ല''. -അസം മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം വിഷയത്തില്‍ പ്രതിഷേധവുമായി എ.ഐ.യു.ഡി.എഫ് രംഗത്തെത്തി. ഉത്തരേന്ത്യയിലെപ്പോലെ ആള്‍കൂട്ടക്കൊലക്ക് വഴിതുറക്കുന്നതാണ് ബില്ലെന്ന് എ.ഐ.യു.ഡി.എഫ് പ്രതികരിച്ചു.
