ജനനേന്ദ്രിയത്തില്‍ കുരുങ്ങിയ മോതിരം സാഹസികമായി മുറിച്ചെടുത്തു

 അമ്ബലപ്പുഴ: ജനനേന്ദ്രിയത്തില്‍ സ്​റ്റീല്‍ മോതിരം കുരുങ്ങിയ 14കാരനെ രക്ഷിച്ച്‌ റോഡ് സേഫ്റ്റി ഫോഴ്സ് ചെയര്‍മാന്‍. കറ്റാനം സ്വദേശിയായ കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ കുരുങ്ങിയ മോതിരമാണ് പുന്നപ്ര കൊല്ലംപറമ്ബില്‍ മഷ്ഹൂര്‍ അഹമ്മദി​െന്‍റ ശ്രമഫലമായി പുറത്തെടുത്തത്‌.


മോതിരം കുരുങ്ങിയതിനെത്തുടര്‍ന്ന് ജനനേന്ദ്രിയത്തിന്​ വീക്കമുണ്ടായി. വീട്ടുകാരില്‍നിന്ന്​ കുട്ടി വിവരം മറച്ചുവെച്ചു. മാവേലിക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും നീര്‍വീക്കത്തിന് കാരണം വ്യക്തമായില്ല. തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുന്നത്. യൂറോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ ആദ്യം കാരണം വ്യക്തമായില്ല.



യൂറോളജി സര്‍ജറി വിഭാഗം നടത്തിയ പരിശോധനയിലാണ് മോതിരം കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്.


മോതിരം മുറിച്ചുനീക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആലപ്പുഴയില്‍നിന്നുള്ള അഗ്​നിരക്ഷാസംഘത്തി​െന്‍റ സഹായം തേടിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് എയ്ഡ് പോസ്​റ്റ്​ ​െപാലീസ് അറിയിച്ചതിനുസരിച്ച്‌ മഷ്ഹൂര്‍ അഹമ്മദ് എത്തിയത്. അരമണിക്കൂറോളം പരിശ്രമിച്ചതിനുശേഷമാണ് മോതിരം മുറിച്ചുനീക്കിയത്. ഗുരുതരാവസ്ഥയിലായ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today