തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ തുടങ്ങി.
സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെയാണ്. ജൂണ്‍ 4നാണ് പുതിയ സംസ്ഥാന ബജറ്റ്. എം.എല്‍.എമാര്‍ സഭയിലെത്തി. വള്ളിക്കുന്ന് എം.എല്‍എ അബ്ദുല്‍ ഹമീദ് മാസ്റ്ററാണ് ആദ്യം പ്രതിജ്ഞ ചൊല്ലിയത്. സേവ്യര്‍ ചിറ്റിലപ്പള്ളി അവസാനവും സത്യപ്രതിജ്ഞ ചെയ്യും. 135ാമതായാണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുക. ആറ്റിങ്ങലില്‍ നിന്നുള്ള ഒ.എസ് അംബികയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത വനിതാ എം.എല്‍.എ.
പ്രോട്ടെം സ്പീക്കര്‍ പിടിഎ റഹിമിന് മുന്നില്‍ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. കൊവിഡ് ബാധിതരായ യു പ്രതിഭ, കെ ബാബു, എം വിന്‍സെന്റ് എന്നിവര്‍ സത്യപ്രതിജ്ഞക്കെത്തില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്.
മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, ജിആര്‍ അനില്‍, ആന്റണി രാജു, കെ എന്‍ ബാലഗോപാല്‍, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, എംവി ഗോവിന്ദന്‍, പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.
പ്രതിപക്ഷത്ത് നിന്ന് മുതിര്‍ന്ന നേതാവ് പിജെ ജോസഫ് സത്യപ്രതിജ്ഞ ചെയ്തു. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് കന്നഡയിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
സന്ദര്‍ശകര്‍ക്ക് ഗ്യാലറികളില്‍ വിലക്കാണ്. ബന്ധുക്കളെത്തിയാല്‍ ശങ്കരനാരായണന്‍ തമ്ബി ലോഞ്ചില്‍ വീഡിയോ വാളിലൂടെ സത്യപ്രതിജ്ഞ കാണാം.
എംഎല്‍എ ഹോസ്റ്റലില്‍ ചിലര്‍ മുറി ഒഴിഞ്ഞിട്ടില്ലാത്തതിനാല്‍ മാസ്‌ക്കറ്റ് ഹോട്ടല്‍, ചൈത്രം, സൗത്ത് പാര്‍ക്ക്, നിള ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ എംഎല്‍എമാര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. എം ബി രാജേഷിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 28നാണ് നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ 4ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും.
14 വരെ സഭ ചേരാനാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ട് ഓണ്‍ അക്കൗണ്ടും നാല് മാസത്തെ ധനവിനിയോഗ ബില്ലും പാസാക്കി നേരത്തെ സഭ പിരിഞ്ഞേക്കും.
