കന്നടഭാഷ സംസാരിക്കുന്നവരെ തെറ്റിദ്ധരിപ്പിച്ച് മുതലെടുക്കാൻ ആർ.എസ്‌.എസ്.-ബി.ജെ.പി. നേതാക്കൾ നടത്തുന്ന ശ്രമം തിരിച്ചറിയണമെന്ന് സി.പി.എം. ജില്ലാസെക്രട്ടറി എം.വി.ബാലകൃഷ്ണൻ

 കാസർകോട്: കന്നടഭാഷ സംസാരിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ, ഇല്ലാത്ത വിഷയം ഊതിവീർപ്പിച്ച്‌ ജനങ്ങളെ ഇളക്കിവിടാൻ ആർ.എസ്‌.എസ്.-ബി.ജെ.പി. നേതാക്കൾ നടത്തുന്ന ശ്രമം തിരിച്ചറിയണമെന്ന് സി.പി.എം. ജില്ലാസെക്രട്ടറി എം.വി.ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. മഞ്ചേശ്വരം അടക്കമുള്ള പ്രദേശങ്ങളിലെ കന്നടഭാഷ സംസാരിക്കുന്നവരെ ലക്ഷ്യമിട്ട് കർണാടകയിലെ ആർ.എസ്.എസ്.-ബി.ജെ.പി. നേതാക്കളടക്കം വ്യാപകമായി കള്ളപ്രചാരണം അഴിച്ചുവിടുകയാണ്. കന്നട പേരിലുള്ള സ്ഥലപ്പേര് മലയാളത്തിലാക്കുന്നുവെന്നാണ് അവർ പ്രചരിപ്പിക്കുന്നത്. ഇങ്ങനെയൊരു വിഷയം സംസ്ഥാന സർക്കാരിന്റെയോ എൽ.ഡി.എഫി.ന്റെയോ സി.പി.എമ്മിന്റെയോ ആലോചനയിലില്ല. കാസർകോടിന്റെ മത-ഭാഷാസൗഹൃദം തകർക്കാനുള്ള നീക്കത്തിനെതിരെ മുഴുവൻ ജനാധിപത്യവിശ്വാസികളും രംഗത്തുവരണമെന്ന് എം.വി.ബാലകൃഷ്ണൻ അഭ്യർഥിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today