കൊല്ലത്ത് നിന്ന് കാണാതായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കാസർകോട് സ്വദേശികളുടെ കൂടെ കാറിൽ കണ്ടെത്തി

 കാസർകോട് :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കാറിൽ സഞ്ചരിച്ച  പടുപ്പ് ആനക്കല്ലിലെ  മൂന്ന് യുവാക്കൾ  കൊല്ലം പുനലൂർ പോലിസിൻ്റെ പിടിയിൽ. പിടിയിലായവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. വാട്സാപ്പിലൂടെ  ആനക്കല്ലിലെ യുവാവുമായി പരിചയപ്പെട്ട  പെൺകുട്ടി   വീട് വിട്ടതാണെന്നാണ് വിവരം. കാഞ്ഞങ്ങാട് നിന്നും ഇവർ ആനകല്ലില്ലേക്ക് കാറിൽ വരികയായിരുന്നു സംശയം തോന്നിയ ഡ്രൈവർ ബേഡകം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബേഡകം പോലിസ്‌ നടത്തിയ ചോദ്യം ചെയ്യലിൽ ആണ് പെണ്കുട്ടി ഒളിച്ചോടിയതാണെന്ന വിവരം പുറത്തായത്. കൊല്ലത്ത് നിന്നും പെണ്കുട്ടിയുടെ ബന്ധുക്കളും പോലീസും സ്ഥലത്ത് എത്തി മൂന്നു യുവാക്കളെയും പെൺകുട്ടിയെയും കൊല്ലത്തേക്ക്‌ കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് ബേഡകത്ത് പരാതിയോ കേസോ ഇല്ലന്നും പുനലൂർ പോലീസാണ് കേസ് അന്വേഷിക്കുന്നതെന്ന് ഇൻസ്പെക്ടർ ദാമോദരൻ പറഞ്ഞു. യുവാക്കളിൽ രണ്ട് പേർ സഹോദരങ്ങളാണ്


Previous Post Next Post
Kasaragod Today
Kasaragod Today