കാസര്‍കോട്‌ മത്സ്യബന്ധന തുറമുഖത്ത്‌ പുലിമുട്ടിന്റെ അപാകത കള്‍ പരിഹരിക്കുന്നതിനും തുറമുഖ വികസനം പൂര്‍ത്തിയാക്കാനും 66 കോടി രൂപ കൂടി അനുവദിക്കുമെന്നു ഫിഷറീസ്‌ മന്ത്രി സജി ചെറിയാന്‍

 കാസര്‍കോട്‌: കാസര്‍കോട്‌ മത്സ്യബന്ധന തുറമുഖത്ത്‌ പുലിമുട്ടിന്റെ അപാകത കള്‍ പരിഹരിക്കുന്നതിനും തുറമുഖ വികസനം പൂര്‍ത്തിയാക്കാനും 66 കോടി രൂപ കൂടി അനുവദിക്കുമെന്നു ഫിഷറീസ്‌ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മഞ്ചേശ്വരം ഹാര്‍ബര്‍, മുസോഡി കടപ്പുറം, കാസര്‍കോട്‌ തുറമുഖം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

കാസര്‍കോട്‌ ഉണ്ടായ തോണി അപകടത്തില്‍ മരിച്ച മൂന്നു മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ഇടിമിന്നലേറ്റു മരിച്ച തൊഴിലാളി കുടുംബത്തിനും പ്രാഥമിക സഹായം നല്‍കിയിട്ടുണ്ട്‌. ഈ കുടുംബങ്ങള്‍ക്ക്‌ 10ലക്ഷം രൂപ വീതം സഹായം നല്‍കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

കടല്‍ത്തീര സംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം തുറമുഖത്തില്‍ നടക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കടലാക്രമണം നേരിടുന്ന മത്സ്യതൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കും.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്‌, അഷ്‌റഫ്‌, സി എച്ച്‌ കുഞ്ഞമ്പു, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്‌ വകുപ്പ്‌ ചീഫ്‌ എഞ്ചിനീയര്‍ ജോമോന്‍ ജോര്‍ജ്‌, സൂപ്രണ്ടിംഗ്‌ എഞ്ചിനീയര്‍ കുഞ്ഞി മമ്മു എന്നിവരും മറ്റു ജനപ്രതിനിധികളും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today