ചട്ടഞ്ചാല്‍: പുത്തരിയടുക്കം അംഗണ്‍വാടി കെട്ടിടത്തിന്റെ പിറക് വശത്തെ മാലിന്യക്കൂമ്പാരം പരിസരവാസികളെ ദുരിതത്തിലാക്കി. ചെങ്കല്‍ കുഴിയിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് അംഗന്‍വാടി അടച്ചിട്ടതുകൊണ്ട് മാലിന്യ നിക്ഷേപം വര്‍ദ്ധിച്ചതായി നാട്ടുകാര്‍ പറയുന്നു. മദ്യക്കുപ്പികള്‍, ഒഴിഞ്ഞ ചാരായകവറുകള്‍, പാംപേഴ്‌സ് എന്നിവയുള്‍പ്പെടെയുള്ളവയും , മറ്റു മാലിന്യങ്ങളുമാണ് നിക്ഷേപിക്കുന്നതെന്നാണ് പരാതി. മാലിന്യങ്ങള്‍ കുന്നുകൂടിയ നിലയിലാണെന്നും പറയുന്നു. ഇവ ചീഞ്ഞളിഞ്ഞും, മറ്റും ദുര്‍ഗന്ധം ഉയര്‍ന്ന് തുടങ്ങിയതോടെ സമീപത്ത് കൂടിയുള്ള കാല്‍ നടയാത്രപോലും ദുസ്സഹമായതായും പരാതിയുണ്ട്. മഴക്കാലമായതോടെ കുട്ടികള്‍ക്കടക്കം പകര്‍ച്ചാവ്യാധി വരാനും സാധ്യതയുണ്ട്. ക്വാര്‍ട്ടേഴ്‌സുകള്‍, വീടുകള്‍ എന്നിവയില്‍ നിന്നുള്ള മാലിന്യങ്ങളാണ് നിക്ഷേപിക്കുന്നത്. സമീപത്ത് നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരൊക്കെയും മാലിന്യ നിക്ഷേപം മൂലം കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. മാലിന്യ കൂമ്പാരത്തിന്റെ ഫോട്ടോയും, വീഡിയോടും പഞ്ചായത്ത് അധികൃതര്‍ക്ക് അയച്ചുകൊടുത്തിരുന്നുവെങ്കിലും തടയാനാവശ്യമായ നടപടി നാളിതുവരെ കൈക്കൊണ്ടിട്ടില്ലെന്ന് സമീപത്തെ താമസക്കാര്‍ പരാതിപ്പെട്ടു. ഇതിനെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചട്ടഞ്ചാൽ പുത്തരിയടുക്കം അംഗന്‍വാടിക്കടുത്ത് മാലിന്യക്കൂമ്പാരം, ദുര്‍ഗന്ധം ഉയര്‍ന്ന് പരിസരവാസികള്‍ ദുരിതത്തില്‍
mynews
0