13കാരിയെ പീഡിപ്പിച്ച കേസ്, മാതാവും പിതാവും അറസ്റ്റിൽ

 കാസർകോട് ഉളിയത്തടുക്കയിൽ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ അച്ഛനും അമ്മയും കൂട്ടുനിന്നെന്ന് പൊലീസ്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ പീഡിപ്പിച്ചതിന് ഒമ്പത് പേരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.


ജൂൺ 26ന് ഉളിയത്തടുക്ക റഹ്മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടില്‍ വെച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് പൊലീസ് ആദ്യം കേസ് എടുക്കുന്നത്. ജൂലൈ അഞ്ചിന് കേസിലെ പ്രതികളായ നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.


കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിന്നീട് അഞ്ച് പേർ കൂടി അറസ്റ്റിലായി. കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് കുട്ടി പീഡനത്തിനിരയായത് മാതാപിതാക്കൾ മറച്ചുവെച്ച വിവരം പുറത്തു വരുന്നത്. അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. സംഭവത്തിൽ കാസർഗോഡ് വനിതാ പൊലീസ് സ്റ്റേഷനിൽ നിലവിൽ ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പീഡനത്തിരയായ പെൺകുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് ഇപ്പോൾ


Previous Post Next Post
Kasaragod Today
Kasaragod Today