ചെര്‍ക്കളയിൽ സ്‌കൂള്‍ പരിസരത്തെ അനധികൃത മത്സ്യ കച്ചവടം ഒഴിപ്പിച്ചു

 ചെര്‍ക്കള: സ്‌കൂള്‍ പരിസരത്തെ അനധികൃത മത്സ്യകച്ചവടം അധികൃതര്‍ ഒഴിപ്പിച്ചു. ചെര്‍ക്കള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരിസരത്തെ കച്ചവടമാണ്‌ പൊലീസിന്റെ സഹായത്തോടെ പഞ്ചായത്തും, ആരോഗ്യ വകുപ്പധികൃതരും ചേര്‍ന്ന്‌ ഒഴിപ്പിച്ചത്‌. സ്‌കൂളിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ ഇത്തരം കച്ചവടങ്ങള്‍ പാടില്ലെന്ന്‌ അധികൃതര്‍ നിര്‍ദ്ദേശിച്ചു.

അനുമതിയില്ലാതെ നടത്തിയിരുന്ന മത്സ്യ കച്ചവടം സ്‌കൂള്‍ പരിസരത്തും റോഡിലും ദുര്‍ഗന്ധം ഉയര്‍ത്തിയിരുന്നു. ഇതു പരിസരവാസികള്‍ക്കും വിഷമം ഉണ്ടാക്കുന്നതായി പരാതി ഉണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി രാമചന്ദ്രന്‍, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍, ജനമൈത്രി ബീഫ്‌ ഓഫീസര്‍ അനീഷ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി


.

Previous Post Next Post
Kasaragod Today
Kasaragod Today