പ്രശസ്ത മലയാള ചലച്ചിത്ര നിര്‍മാതാവ് എറണാകുളം മട്ടാഞ്ചേരി കൊമ്ബറമുക്ക് നജീബ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
49 വയസായിരുന്നു. ദുബൈയില്‍വച്ചാണ് മരണം സംഭവിച്ചത്.
മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച ബാബു-നജീബ് കൂട്ടുകെട്ടില്‍ ഒരാളാണ്. മലപ്പുറം ഹാജി മഹാനായ ജോജി, സുന്ദരി നീയും സുന്ദരന്‍ ഞാനും, പടനായകന്‍, മേലെവാര്യത്തെ മാലാഖ കുട്ടികള്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. അരയന്നങ്ങളുടെ വീട്, വജ്രം എന്നീ സിനിമകളുടെ എക്‌സിക്യൂടീവ് പ്രൊഡ്യൂസറായിരുന്നു.
വര്‍ഷങ്ങളായി ദുബൈയില്‍ ആയിരുന്നു താമസം. പിതാവ്: ഹംസ. മാതാവ്: ജമീല. ഭാര്യ: ഷാനി നജീബ്. മക്കള്‍: സ്‌നേഹ, നടാഷ. വെള്ളിയാഴ്ച യു എ ഇയില്‍ ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.
ശ്രീകണ്ഠപുരം വളക്കൈ സ്വദേശിയായ യുവ മത അധ്യാപകന്‍ ഒമാനില്‍ മരണപ്പെട്ടു. വളക്കൈ സിദ്ദീഖ് നഗര്‍ മദ്രസക്കടുത്തെ യൂസുഫ് സ്അദിയാണ് (36) മരിച്ചത്.
കല്ലക്കി കമാല്‍ - മറിയം ദമ്ബതികളുടെ മകനാണ്. ഇന്നലെ പുലര്‍ച്ചെ ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് കാരണം.
ഒമാനിലെ പള്ളിയിലും മദ്രസയിലുമായി ജോലി ചെയ്തു വരികയായിരുന്നു. കുടുംബ സമേതം ഒമാനില്‍ താമസിക്കുന്ന യൂസുഫ് ഒരു വര്‍ഷം മുമ്ബ് നാട്ടില്‍ വന്നിരുന്നു. എസ്‌കെഎസ്‌എസ്‌എഫ് ശാഖാ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഹന്നത്ത് (പാപ്പിനിശ്ശേരി). മക്കള്‍: അബ്ദുല്‍ അസീസ്, നുബ്‌ല മറിയം, മുഹമ്മദ്. സഹോദരങ്ങള്‍: സിദ്ദിഖ്, ഷഫീഖ്, ഖദീജ, ബുഷ്‌റ, റൈഹാനത്ത്, സഫിയത്ത്, ഹന്നത്ത്, ജുവൈരിയ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ബന്ധുക്കള്‍
പറഞ്ഞു.