ഇരിയണ്ണി: വന്യമൃഗശല്യം മൂലം കൃഷി നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം സമയ ബന്ധിതമായി അനുവദിക്കണമെന്ന് സി.പി.എം ഇരിയണ്ണി ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പട്ടു. മുതിര്‍ന്ന അംഗം വി.നാരായണന്‍പതാക ഉയര്‍ത്തി. ബാലസംഘം മേഖലാ കമ്മിറ്റിയുടെ മാമ്പഴം കലാവേദിയുടെ സംഗീതശില്‌പം ശ്രദ്ധേയമായി.
സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ വി.ഭവാനി സ്വാഗതം പറഞ്ഞു. വി.രാഘവന്‍ താല്‍ക്കാലികാദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റഗം കെ.വി കുഞ്ഞിരാമന്‍ ഉദ്‌ഘാടനം ചെയ്‌തു. പി.വിനയകുമാര്‍ രക്തസാക്ഷി പ്രമേയവും , കെ.പ്രഭാകരന്‍ അനുശോചന പ്രമേയവും . സെക്രട്ടറി വൈ ജനാര്‍ദ്ദനന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു കെ.ഗോപാലന്‍ കളപ്പുരയെ ആദരിച്ചു. കെ വി സജേഷ് , മിനി പി വി . മനോജ് പയം, അപ്പകുഞ്ഞി എന്നിവര്‍ കണ്‍വീനര്‍മാരായ വിവിധ സബ് കമ്മറ്റികള്‍ സമ്മേളനം നിയന്ത്രിച്ചു ഏരിയാ സെക്രട്ടറി എം.മാധവന്‍, എ. ചന്ദ്രശേഖരന്‍, ബി.കെ. നാരായണന്‍, പി.ബാലകൃഷ്‌ണന്‍ ,
ബി.എം.പ്രദീപ്, എ പി ഉഷ,പി.രവീന്ദ്രന്‍ , എ.വിജയകുമാര്‍ ,കെ . നാസര്‍, കെ.ജയന്‍ എന്നിവര്‍ സംസാരിച്ചു.
ലോക്കല്‍ സെക്രട്ടറിയായി ബി എം പ്രദീപിനെയും പതിനഞ്ച് അംഗ ലോക്കല്‍ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. സംഘാടകസമിതി കണ്‍വീനര്‍ കെ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. പൊതുസമ്മേളനം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്‌ണന്‍ മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. മനോജ് പട്ടാന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി.
വന്യമൃഗശല്യം മൂലം കൃഷി നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം അനുവദിക്കണമെന്ന് സി.പി.എം ഇരിയണ്ണി ലോക്കല്‍ സമ്മേളനം
mynews
0