തലമുടി ക്കുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണവുമായി കാസർകോട്ടെ യുവതി ഉൾപ്പെടെ രണ്ടുപേർക്കു പിടിയിൽ

കോഴിക്കോട്: ഹെയര്‍ബണ്ണിലും സോക്സിലും സ്വര്‍ണം ഒളിപ്പിച്ചുകടത്തുന്നതിനിടെ കാസര്‍കോട്ടെ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട്ടെ ജമീലയെയും കോഴിക്കോട് സ്വദേശി ഫൈസലിനെയുമാണ് അറസ്റ്റ് ചെയ്തത്. ദുബായില്‍ നിന്നും കരിപ്പൂരില്‍ വിമാനമിറങ്ങിയ ജമീലയുടെ തലമുടിയില്‍ വെച്ചിരുന്ന ഹെയര്‍ബണ്‍ കസ്റ്റംസ് പുറത്തെടുത്ത് പരിശോധിച്ചപ്പോള്‍ 24 കാരറ്റിന്റെ 565 ഗ്രാം സ്വര്‍ണവും 22 കാരറ്റിന്റെ 105 ഗ്രാം സ്വര്‍ണവുമാണ് കണ്ടെത്തിയത്. ഹെയര്‍ബണ്ണിന്റെ ഭാഗമാണെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ സ്വര്‍ണപ്പൊതികള്‍ തുന്നിചേര്‍ക്കുകയായിരുന്നു. ഫൈസലില്‍ നിന്ന് 559 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സോക്‌സുകള്‍ക്കുള്ളിലാണ് ഫൈസല്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.
Previous Post Next Post
Kasaragod Today
Kasaragod Today