മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിർന്ന നേതാക്കളും കാസർകോട്ട് പങ്കെടുത്ത വേദിയിൽ ആർ എസ്.എസ് ജില്ലാ കാര്യവാഹക്, വിവാദം

കാസറഗോഡ് : വർഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന മുഖ്യമന്ത്രിയും,സിപിഎം സമുന്നത നേതാക്കളും പങ്കെടുത്ത ചടങ്ങിൽ ആർ എസ്.എസ്. ജില്ലാ കാര്യവാഹകിനെ പങ്കെടുപ്പിച്ചു വെന്ന്  വിവാദം ‘
വീക്ഷണം പോർട്ടലാണ് വാർത്ത റിപ്പോർട്ട്‌ ചെയ്‌തത്,
കഴിഞ്ഞ ദിവസം വൈകിട്ട് വിദ്യാനഗറിൽ ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയ ആർഎസ്എസ് ജില്ലാ കാര്യവാഹക് കാഞ്ഞങ്ങാട്ടെ കെ.ദാമോദരനെ പങ്കെടുപ്പിച്ചുവെന്നും മുഖ്യമന്ത്രി ഉപഹാരം നൽകുകയും ചെയ്തുവെന്നുമാണ് വിവാദം,സിപിഎം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് ഉപഹാരം നൽകിയെന്നാണ് ആരോപിക്കുന്നത് . മുഖ്യമന്ത്രി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി, കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ, പി.കരുണാകരൻ, ഇ.പി.ജയരാജൻ, പി.ജയരാജൻ, പി.കെ.ശ്രീമതി കെ.കെ.ശൈലജ, എം വി ബാലകൃഷ്ണൻ, കെ.കെ.രാജേഷ്, സി എച്ച് കുഞ്ഞമ്പൂ! എം.രാജഗോപാലൻ, ജില്ലയിലെ മുതിർന്ന നേതാക്കൾ എന്നിവർ അണിനിരന്ന വേദിയിലാണ് ആർ എസ്.എസ് ജില്ലാ കാര്യവാഹകിനെ പങ്കെടുപ്പിച്ചതെന്ന് . ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷകരാണെന്ന് നാഴികക്ക് നൂറുവട്ടം പറയുന്ന സി പി എം നേതാക്കൾ ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി യായിപ്പോയെന്നാണ്ആരോപണം, വീക്ഷണം  വാർത്ത റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്നാണ്സംഭവം വിവാദമായത്, ന്യുന പക്ഷെങ്ങൾക്കിടയിലും സംഭവം ആശയകുഴപ്പത്തിന്ഇടയാക്കിയിട്ടുണ്ട് .
Previous Post Next Post
Kasaragod Today
Kasaragod Today