പതിനാറുകാരിയെ കുടകിൽ കൊണ്ട് പോയി പീഡിപ്പിച്ച സംഭവം, 2 പേർ റിമാന്റിൽ

ചെറുവത്തൂർ: പതിനാറുകാരിയെ കാറിൽ കയറ്റിക്കൊണ്ട് പോയി ലൈംഗീക പീഡനത്തിനിരയാക്കിയ സംഭവത്തിൽ 2 പേർ റിമാന്റിൽ. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിദ്യാർത്ഥിനിയെ ചെറുവത്തൂരിൽ നിന്നും കാറിൽ കയറ്റി കർണ്ണാടക മടിക്കേരിയിൽ കൊണ്ടുപോയി ലൈംഗീക പീഡനത്തിനിരയാക്കിയ യുവാവും കാറോടിച്ചിരുന്നയാളുമാണ് റിമാന്റിലായത്. കഴിഞ്ഞാഴ്ചയാണ് ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരിയെ വീട്ടിൽ നിന്നും കാണാതായത്. കുട്ടിയെ കാണാത്തതിനെത്തുടർന്ന് രക്ഷിതാക്കൾ ചന്തേര പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ പെൺകുട്ടി തിരിച്ചെത്തി. താൻ കുമ്പളയിലെ പെൺ സുഹൃത്തിനൊപ്പം മടിക്കേരിയിൽ പോയിരുന്നുവെന്നാണ് 16 കാരി രക്ഷിതാക്കളോട് വെളിപ്പെടുത്തിയത്. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ ചൈൽഡ് ലൈൻ കൂടി ഇടപെട്ടതോടെയാണ് സംഭവം പുറത്തുവന്നത്. പ്രവാസിയും കർണ്ണാടക കുടക് ജില്ലയിലെ ചാംയാല കുവലെയറാം ഹൗസ്സിലെ കെ. ഏ. സാദുലിയുടെ മകനുമായ കെ. എസ്. സൈനുൽ ആബിദ് 23, പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് ചന്തേര പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് സൈനുൽ ആബിദിനെതിരെ ചന്തേര പോലീസ് പോക്സോ കേസ്സ് റജിസ്റ്റർ ചെയ്തു. വിശദമായ അന്വേഷണത്തിൽ സൈനുൽ ആബിദും, പെൺകുട്ടിയും സഞ്ചരിച്ചിരുന്ന കാറോടിച്ച വിരാജ്പേട്ട ബേത്രി ഉണ്ടപ്പാറ ഹൗസ്സിൽ യൂസഫിന്റെ മകൻ യു. വൈ. യൂനുസിനെയും 22, കേസ്സിൽ പ്രതി ചേർത്തു. യൂനുസിന് കുടകിൽ കച്ചവടമാണ്. ചന്തേര പോലീസ് ഇൻസ്പെക്ടർ പി. നാരായണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ കർണ്ണാടകയിൽ നിന്നും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Previous Post Next Post
Kasaragod Today
Kasaragod Today