പെരിയ: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് 21ന് കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ എത്തും. ബിരുദ ദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് രാഷ്‌ട്രപതി എത്തുന്നത്. വൈകുന്നേരം 3.30മുതല്‍ 4.30 മണിവരെയാണ് രാഷ്‌ട്രപതി സര്‍വ്വകലാശാലയില്‍ ഉണ്ടാവുക. 2018-20 വര്‍ഷത്തെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങാണ് നടക്കുക. രാഷ്‌ട്രപതി സന്ദര്‍ശനത്തിന് മുന്നോടിയായി സര്‍വ്വകലാശാലയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ പ്രത്യേകം തയ്യാറാക്കുന്ന വേദിയിലാണ് ബിരുദദാന ചടങ്ങ് നടക്കുക.
രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് 21ന് കാസർകോട്ട്, കേന്ദ്ര സര്‍വ്വകലാശാലയില്‍ എത്തും
mynews
0