കാസർകോട് :ലോറിയും ബൈക്കും കൂട്ടിയിടിച്ച്, നുള്ളിപ്പാടി സ്വദേശി മരിച്ചു,
കാസർകോട് പുതിയ ബസ് സ്റ്റാന്റിനടുത്താണ് അപകടമുണ്ടായത്, ബൈക്ക് യാത്രികനായ നുള്ളിപ്പാടിയിലെ അബ്ദുൽ മജീദ് (41) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്കാണ് അപകടം,
ട്ടാങ്കർ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു,
പിതാവ് പരേതനായ നെക്കര അബ്ദുല്ല, മാതാവ് നഫീസ,
ഭാര്യ, ഫാത്വിമ. നാല് മക്കളുണ്ട്.
ഗുരുതരനിലയിൽ കണ്ടെത്തിയ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല