മയക്കു മരുന്നുമായി യുവാവ് പിടിയിൽ

കാഞ്ഞങ്ങാട്: മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഹൊസ്ദുർഗ് ആവിക്കരയിലെ കെ.എം.കെ. ക്വാര്‍ട്ടേഴ്‌സിൽ താമസിക്കുന്ന കെ.ആഷിഖ് മുഹമ്മദിനെ(24) യാണ് 1.450 ഗ്രാം എം.ഡി.എം.എയുമായി എസ്.ഐ കെ.ശ്രീജേഷും സംഘവും അറസ്റ്റുചെയ്തത്. മയക്കുമരുന്ന് വില്പന നടത്തുന്നു ണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്നലെ രാത്രി ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് മയക്കുമരുന്ന് വില്‍പ്പനക്കിടെ ഇയാൾ പോലീസ് പിടിയിലായത്.
Previous Post Next Post
Kasaragod Today
Kasaragod Today