കൊളത്തൂര്‍: അരമനപ്പടിയില്‍ പാലം നിര്‍മ്മാണത്തിന് 16.30 കോടി രൂപ അനുവദിച്ചതായി സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ.
ബേഡഡുക്ക, മുളിയാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെര്‍ളടുക്കം-അരമനപ്പടി- ബാവിക്കര- ബേവിഞ്ച റോഡില്‍ അരമനപ്പടിയിലാണ് പുതിയ റോഡ് പാലം വരുന്നത്. നിലവില്‍ ഇവിടെ ജന സഞ്ചാരത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലാപഞ്ചായത്ത് നിര്‍മ്മിച്ച ഒരു തൂക്ക് പാലമാണ് ഉള്ളത്. വളരെ പിന്നോക്കം നില്‍ക്കുന്ന കല്ലളി, ബാവിക്കരയടുക്കം, ബേവിഞ്ച, ആലൂര്‍, ഇരിയണ്ണി പ്രദേശത്തെ ഗ്രാമീണര്‍ക്ക് പ്രധാന കേന്ദ്രങ്ങളിലെത്തുന്നതിലേക്ക് ഈ പാലം ഏറെ സഹായകരമാകും.
തെക്കില്‍- ആലറ്റി കിഫ്ബി റോഡില്‍ പെര്‍ളടുക്കത്ത് നിന്ന് ആരംഭിക്കുന്ന റോഡ് കല്ലളി, ബാവിക്കരയടുക്കം വഴി ബേവിഞ്ച-ആലൂര്‍-ഇരിയണ്ണി പി.ഡബ്ല്യു.ഡി റോഡില്‍ എത്തിച്ചേരും. മാത്രമല്ല പെരിയ എന്‍.എച്ച്-ല്‍ നിന്ന് ആരംഭിച്ച് 14 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ആയം കടവ് പാലം വഴി പെര്‍ളടുക്കത്ത് ഏറെ വേഗത്തില്‍ എത്താന്‍ സാധിക്കും. ഇത് വഴി പുതുതായി നിര്‍മ്മിക്കുന്ന അരമനപ്പടി പാലം വഴി ചെര്‍ക്കള- ജാല്‍സൂര്‍ സ്റ്റേറ്റ് ഹൈവേയില്‍ ബോവിക്കാനം ജംങ്ഷനില്‍ ഏറെ എളുപ്പത്തില്‍ എത്താന്‍ സാധിക്കും. നിലവില്‍ പെരിയ മുതല്‍ പെര്‍ളടുക്കം വരെ ബി.എം-ബി.സി ചെയ്ത റോഡുണ്ട്.(പെരിയ മുതല്‍ ആയംമ്പാറ വരെ മെക്കാഡം ചെയ്യുന്നതിന് 3.75 കോടി രൂപ അനുവദിച്ചിക്കുകയും ടെണ്ടര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.)
അരമനപ്പടി പാലം യാഥാര്‍ത്ഥ്യമാകുന്നതോടൊപ്പം പെര്‍ളടുക്കത്ത് നിന്ന് ബോവിക്കാന ത്തേക്കുള്ള റോഡും അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള നടപടി ജനങ്ങളുടെ സഹകരണത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്നും സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു. ടൂറിസ്റ്റ് കേന്ദ്രമായ ബേക്കല്‍ കോട്ട, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, കാഞ്ഞങ്ങാട് ടൗണ്‍, കാസര്‍കോട് ടൗണ്‍, ചെര്‍ക്കള ജംങ്ഷന്‍, ബോവിക്കാനം, പൊവ്വല്‍ കോട്ട, മല്ലം അമ്പലം, മുള്ളേരിയ, അഡൂര്‍, സുള്ള്യ, മടിക്കേരി എന്നീ പ്രധാന കേന്ദ്രങ്ങളെ പരസ്പ്പരം ബന്ധിപ്പിക്കുന്ന തരത്തിലുള്ള ഒരു ടൂറിസ്റ്റ് കണക്ടിവിറ്റിയുള്ള വഴിയായി ഇത് മാറും.
പാലം നിര്‍മ്മിക്കുന്നത് നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയാണ്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടി സ്വീകരിച്ച് ജനങ്ങളുടെ സഹകരണത്തോടെ 2022 ഏപ്രില്‍ മാസത്തില്‍ തന്നെ പാലം പണി ആരംഭിക്കാനാവും. ഇതിന് ആവശ്യമായ എല്ലാ സഹായ സഹകരണളും പ്രദേശത്തുകാര്‍ സൗജന്യമായി നല്‍കണമെന്നും എം.എല്‍.എ അഭ്യര്‍ത്ഥിച്ചു.
ബേഡഡുക്ക മുളിയാർ പഞ്ചായത്തുകൾ ബന്ധിപ്പിക്കുന്ന അരമന പ്പടിയിൽ പാലം നിർമാണത്തിന് 16.30കോടി അനുവദിച്ചതായി സി എച് കുഞ്ഞമ്പു എം എൽ എ
mynews
0