പൊവ്വല്‍: പിക്ക്അപ്പ് ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ യാത്രക്കാരന്‍ മരിച്ചു. കാനത്തൂര്‍ പയര്‍പള്ളത്തെ പക്കീരന്റെ മകന്‍ വിജയനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.15 ഓടെ ചെര്‍ക്കള - ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ പൊവ്വലിലാണ് അപകടം നടന്നത്. കാറില്‍ പിക്ക് അപ്പ് ജീപ്പ് ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ വിജയനെ ആദ്യം ചെങ്കളയിലെ സ്വകാര്യാശുപത്രിയും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു രാത്രിയോടെയാണ് മരിച്ചത്. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും പരുക്കേറ്റിരുന്നു.
ഭാര്യ: അജിത. മക്കള്‍: അഭിജിത്, ശിവജിത്. സഹോദരങ്ങള്‍ ചന്ദ്രന്‍, ജാനകി, നിര്‍മല, ശാരദ, ശ്യാമള, തങ്കമണി, പരേതരായ രാമുട്ടി, കൃഷ്ണന്‍, ബാലന്‍, നാരായണന്‍.
പിക്കപ്പ് ഇടിച്ച് അപകടം, നിയന്ത്രണം വിട്ടകാർ ഓട്ടോയിലിടിച്ച് യാത്രക്കാരൻ മരിച്ചു,
mynews
0