കാസർകോട് നിന്നും കാണാതായ യുവതികളെ ബംഗളുരുവിൽ നിന്നും കണ്ടെത്തി


 കാസർകോട് : സീതാംഗോളി പെട്രോള്‍ പമ്പിന് സമീപത്തെ ബന്ധുക്കളായ രണ്ട് യുവതികളെയാണ് കാണാതായതായിരുന്നത്, സീതാംഗോളി ബേള പെട്രോള്‍ പമ്പിന് സമീപത്തെ ഗള്‍ഫുകാരന്റെ ഭാര്യ ഷംസീന(21), ബന്ധുവായ കോഴിക്കോട് ഈസ്റ്റ് മുളങ്കുന്ന് കുന്നമംഗലം സ്വദേശിനിയും കാസര്‍കോട് സ്വകാര്യ സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയുമായ ജാസ്മിന്‍ (19) എന്നിവരെയാണ് ജനുവരി 13 മുതല്‍ കാണാതായത്.

 യുവതികളെ ബാംഗളുരുവിൽ നിന്നും പോലീസ് കണ്ടെത്തി,

 സൈബർസെല്ലിന്റെ സഹായത്തോടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതികളെ കണ്ടെത്തിയത്, ജോലി അന്വേഷിച്ചാണ് വീടുവിട്ടതെന്ന് യുവതികൾ പറഞ്ഞെന്ന് പോലീസ് അറിയിച്ചു,


ആദ്യം കോയമ്പത്തൂരിൽ എത്തിയ യുവതികൾ ജോലി ശരിയാവത്ത തിനെത്തുടർന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു,

 കയ്യിലുണ്ടായിരുന്ന ആഭരണങ്ങൾ വിറ്റാണ് ചെലവിനുള്ള പണം കണ്ടെത്തിയത്, കോടതിയിൽ ഹാജരാക്കിയ യുവതികളെ രക്ഷിതാക്കളോടൊപ്പം അയച്ചു,


കാണാതായതിനെ തുടർന്ന് ബന്ധു വീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് ഷംസീനയുടെ ഭര്‍തൃ പിതാവ് ബദിയടുക്ക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു . ഷംസീനയുടെ സഹോദര പുത്രിയായ ജാസ്മിന്‍ ബേളയിലെ വീട്ടില്‍ താമസിച്ചാണ് കാസര്‍കോട്ടെ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലേക്ക് പഠിക്കാന്‍ പോയിരുന്നത്.  ഇരുവരും കാസര്‍കോട്ടെ ഒരു ബ്യൂട്ടി പാര്‍ലറില്‍ ച്ചെന്ന് മേക്കപ് മുടി ബോബ് ഒക്കെ ചെയ്തും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുമാണ് നാട് വിട്ടത്,ഷംസീനക്ക് രണ്ട് വയസ്സുള്ള ഒരു കുട്ടിയുണ്ട്. കുട്ടിയെ ഉപേക്ഷിച്ചാണ് വീട് വിട്ടത്.

Previous Post Next Post
Kasaragod Today
Kasaragod Today