വൻ കഞ്ചാവ് വേട്ട ആദൂർ മഞ്ചേശ്വരം സ്റ്റേഷൻ പരിധികളിലായി 14കിലോ പിടികൂടി,മൂന്നു പേർ അറസ്റ്റിൽ

ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിര്‍ദ്ദേശ പ്രകാരം കാസറഗോഡ് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡും നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എം.എ മാത്യുവിന്റെ നേതൃത്വത്തില്‍ ഉള്ള സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയില്‍ 16 കിലോയില്‍ അധികം വരുന്ന കഞ്ചാവ് പിടികൂടി. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ചത്തൂരില്‍ കെ.എല്‍ 14 എഎ 2719 നമ്പര്‍ കാറില്‍ കടത്തുകയായിരുന്ന 4 കിലോയിലധികം വരുന്ന കഞ്ചാവുമായി കുഞ്ചത്തൂര്‍ സ്വദേശി യാസിന്‍ ഇമ്രാജ് എന്ന കേഡി ഇമ്രാന്‍ (33) എന്നയാളെ അറസ്റ്റ് ചെയ്തു. അതുപോലെ ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുളിയാറില്‍ എം.എച്ച് 04 ബി.എന്‍ 2469 നമ്പര്‍ കാറില്‍ കടത്തുകയായിരുന്ന 12 കിലോഗ്രാമില്‍ അധികം വരുന്ന കഞ്ചാവുമായി കാടങ്കോട് മടക്കര സ്വദേശി അഹമ്മദ് കബീര്‍ എന്ന ലാലകബീര്‍, അജാനൂര്‍ സ്വദേശി അബ്ദുല്‍ രഹിമാന്‍ സഫ്വാന്‍ (23) എന്നിവരെ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം.എ മാത്യുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം അറസ്റ്റ് ചെയ്തു. കഞ്ചാവ് പിടികൂടിയ പോലീസ് സംഘത്തില്‍ എസ്.ഐമാരായ ബാലകൃഷ്ണന്‍ സി.കെ, നാരായണന്‍ നായര്‍, മഞ്ചേശ്വരം എസ്.ഐ അന്‍സാര്‍, എ.എസ്.ഐ ലക്ഷ്മി നാരായണന്‍, എസ്.സി.പി.ഒ ശിവകുമാര്‍, സി.പി.ഒമാരായ രാജേഷ് മണിയാട്ട്, ഓസ്റ്റിന്‍ തമ്പി, ഗോകുല. എസ്, വിജയന്‍, സുഭാഷ് ചന്ദ്രന്‍, നിതിന്‍ സാരംഗ് എന്നിവര്‍ ഉണ്ടായിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today

Artic