സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന കേസില്‍ പൊലീസ്‌ തെരയുന്ന യുവാവ്‌ മുങ്ങി

ഇരിയണ്ണി: പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന കേസില്‍ പൊലീസ്‌ തെരയുന്ന യുവാവ്‌ ബംഗ്‌ളൂരുവിലേയ്‌ക്കു കടന്നു. ആദൂര്‍ ഇന്‍സ്‌പെക്‌ടര്‍ എം വി അനില്‍ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതിയായ ഇരിയണ്ണിയിലെ സുമേഷ്‌ രക്ഷപ്പെട്ടതായുള്ള സൂചന ലഭിച്ചത്‌. ഇയാള്‍ക്കെതിരെ ഡിവൈ എസ്‌ പിയുടെ നിര്‍ദ്ദേശപ്രകാരം ആദൂര്‍ പൊലീസ്‌ സ്വമേധയാ ആണ്‌ പോക്‌സോ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. അതേ സമയം സുമേഷിന്റെ ഒരു ഫോണ്‍ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ഇത്‌ പരിശോധിച്ചുവരികയാണ്‌. എന്നാല്‍ ആരോപണങ്ങളുമായി ബന്ധപ്പെട്ട്‌ നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങിയ മറ്റൊരു ഫോണുമായിട്ടാണ്‌ സുമേഷ്‌ കടന്നു കളഞ്ഞതെന്നാണ്‌ പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിതനിക്കുണ്ടായ ദുരനുഭവത്തെകുറിച്ച്‌ സ്ഥലത്തെ ഒരു വനിതാ നേതാവിനെ അറിയിച്ചതോടെയാണ്‌ സംഭവം വിവാദമായത്‌. പിന്നീട്‌ പാര്‍ട്ടി യോഗം ചേരുകയും ആരോപണവിധേയനായ സുമേഷിനെ ഡിവൈഎഫ്‌ഐയില്‍ നിന്ന്‌ പുറത്താക്കുകയും ചെയ്‌തിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today

Artic