സീതാംഗോളി: സീതാംഗോളി പെട്രോള്‍ പമ്പിന് സമീപത്തെ ബന്ധുക്കളായ രണ്ട് യുവതികളെ കാണാതായതായി പരാതി. സീതാംഗോളി ബേള പെട്രോള്‍ പമ്പിന് സമീപത്തെ ഗള്‍ഫുകാരന്റെ ഭാര്യ ഷംസീന(21), ബന്ധുവായ കോഴിക്കോട് ഈസ്റ്റ് മുളങ്കുന്ന് കുന്നമംഗലം സ്വദേശിനിയും കാസര്‍കോട് സ്വകാര്യ സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയുമായ ജാസ്മിന്‍ (19) എന്നിവരെ ജനുവരി 13 മുതല്‍ കാണാതായത്. ബന്ധു വീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് ഷംസീനയുടെ ഭര്‍തൃ പിതാവ് ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി. ഷംസീനയുടെ സഹോദര പുത്രിയായ ജാസ്മിന്‍ ബേളയിലെ വീട്ടില്‍ താമസിച്ചാണ് കാസര്‍കോട്ടെ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലേക്ക് പഠിക്കാന്‍ പോയിരുന്നത്. കാണാതായ ദിവസം ഇരുവരും കാസര്‍കോട്ടെ ഒരു ബ്യൂട്ടി പാര്‍ലറില്‍ എത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഷംസീനയുടെ ഫോണ്‍ സ്വിച്ച് ഓഫായ നിലയിലാണ്. ഷംസീനക്ക് രണ്ട് വയസ്സുള്ള ഒരു കുട്ടിയുണ്ട്. കുട്ടിയെ ഉപേക്ഷിച്ചാണ് വീട് വിട്ടത്. കണ്ടു കിട്ടുന്നവര്‍ 9447286972 എന്ന നമ്പറിലോ ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ 04998 284033 എന്നതിലോ ബന്ധപ്പെടണമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.
കാസര്‍കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയെയും ഗള്‍ഫുകാരന്റെ ഭാര്യയായ യുവതിയെയും കാണാതായതായി പരാതി
mynews
0