തൃക്കരിപ്പൂർ: അമ്മായിയമ്മയെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച മരുമകൾക്കെതിരെ പോലീസ് കേസ്സ്. ഉദിനൂർ എടച്ചാക്കൈയിലെ എം. സരോജിനിയെയാണ് 59, മകന്റെ ഭാര്യ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചത്. ജനുവരി 27 ന് രാവിലെ 7 മണിക്കാണ് സരോജിനിയെ അവരുടെ മകൻ സനീഷിന്റെ ഭാര്യ നിജിഷ മർദ്ദിച്ചത്. ഭർതൃമാതാവ് തങ്ങളോടൊപ്പം താമസിക്കുന്നതിന്റെ വൈരാഗ്യത്തിലാണ് നിജിഷ അവരെ തെങ്ങിൻമടൽ കൊണ്ട് അടിക്കുകയും, കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്തത്.
അമ്മായിയമ്മയെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച മരുമകൾക്കെതിരെ പോലീസ് കേസെടുത്തു
mynews
0