ഉദുമ: ഒരു മാസം മുമ്പ് ദുബായിയില്‍ കുഴഞ്ഞ് വീണ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചതായി നാട്ടില്‍ വിവരം ലഭിച്ചു. ഉദുമ, മാങ്ങാട്, പുതിയകണ്ടത്തെ ഹമീദ് (44) ആണ് മരിച്ചത്. കഴിഞ്ഞ മാസം ആറിനു ജോലി സ്ഥലത്തേയ്‌ക്ക് പോകുന്നതിനിടയിലാണ് ഹമീദ് കുഴഞ്ഞു വീണത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഹമീദിനെ റാഷിദിയ്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.പരേതനായ അബ്ബാസ് പുതിയകണ്ടത്തിന്റെയും നഫീസയുടെയും മകനാണ്.ഭാര്യ; ബുഷ്‌റ(ബേര്‍ക്ക). മകന്‍: അഷ്‌റഫ്. സഹോദരങ്ങള്‍: മുഹമ്മദ്, അബ്‌ദുല്‍ റഹ്മാന്‍, അബ്‌ദുല്ല, സിദ്ദീഖ്, മറിയം.
മാങ്ങാട് സ്വദേശി ദുബായിൽ കുഴഞ്ഞു വീണു മരിച്ചു
mynews
0