March കോടോം ബേളൂർ: 10-01-2022 നു കോടോം ബേളൂർ പഞ്ചായത്തിൽ കാട്ടൂർ എന്നാ സ്ഥലത്ത് നാരായണൻ സി എന്ന ആളുടെ ആട്ടിൻ കുട്ടി 60 അടി ആഴവും 3 അടിയോളം വെള്ളവുമുള്ള ആൾമറയുള്ള കിണറ്റിൽ അകപ്പെടുകയും കുറ്റിക്കോൽ അഗ്നിരക്ഷാസേന സംഭവസ്ഥലത്ത് എത്തുകയും സേനാംഗമായ FRO 7444 അനിലേഷ് കിണറ്റിൽ ഇറങ്ങുകയും ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു. സ്റ്റേഷൻ ഓഫീസർ ഷാജി ജോസഫ്, ഫയർ & റെസ്ക്യു ഓഫീസർമാരായ ദിലീപ് വി വി, നന്ദകുമാർ എം, ഫയർ &റെസ്ക്യു ഓഫീസർ (ഡ്രൈവർ) പ്രേംകുമാർ പി, ഹോംഗാർഡുമാരായ റോയ് സി എം, സന്തോഷ്‌കുമാർ ഇ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ അഗ്നി രക്ഷാ സേനയെത്തി രക്ഷിച്ചു
mynews
0