ഉദുമ ∙ വിദ്യാർഥിയെ ഓട്ടോറിക്ഷയിൽ കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ അംബാപുരം ബാര പാറക്കടവിൽ എം.മനോജ്കുമാർ (38) കോൺക്രീറ്റ് തൊഴിലാളികളായ കൊല്ലം കൊട്ടംകരയിലെ പ്രേംകുമാർ (35) തൃശൂർ പുളിക്കലിലെ പി.കെ.ശരത്ത് (29) എന്നിവരെയാണ് റിമാൻഡ് ചെയ്തത് . മേൽപറമ്പ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു . കഴിഞ്ഞ ദിവസം ഈച്ചിലിങ്കാലിലായിരുന്നു സംഭവം. വീട്ടിലേക്കു നടന്നു പോവുകയായിരുന്ന 13 കാരനെയാണു തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
കുട്ടിയെ പിടിച്ച് ഓട്ടോയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കുതറിയോടി വീട്ടിലെത്തി വിവരം പറഞ്ഞു. വീട്ടുകാർ നാട്ടുകാരെ വിവരം അറിയിച്ച് പല വഴിയിലും അന്വേഷണം നടത്തുന്നതിനിടയിൽ ഉദുമ വില്ലേജ് ഓഫിസിന് പിറക് വഴത്തുളള ഇടവഴിയിൽ ഓട്ടോ കണ്ടെത്തി. ഓട്ടോയിലുളളവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ടു പേരെ പിടികൂടി. ഒരാൾ ഓടി രക്ഷപ്പെട്ടു. തുടർന്നു ബേക്കൽ പൊലീസെത്തി രണ്ടു പേരെയും, ഓട്ടോയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ടയാളെ പിന്നീട് കെട്ടിടത്തിനു മുകളിൽ നിന്നു കണ്ടെത്തുകയായിരുന്നു .
ഉദുമയിൽ വിദ്യാർത്ഥി യെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം, പ്രതികളെ റിമാൻഡ് ചെയ്തു
mynews
0