കാസര്‍കോട്ജില്ലയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
,ഗൾഫിൽ പോയി തിരിച്ചു വന്ന
യാൾക്കാണ് രോഗം കണ്ടെത്തിയത്ഗള്‍ഫില്‍ സന്ദര്‍ശക വിസയില്‍ പോയതായിരുന്നു അടുത്തിടെയാണ്തിരിച്ച് വന്നത് ,
മധൂരില്‍ താമസിക്കുന്ന മൊഗ്രാല്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ മാസം 29 നാണ് കരിപ്പൂര്‍ വിമാനത്താവളം വഴി ഇദ്ദേഹം നാട്ടിലെത്തിയത്. കാസര്‍കോട് ചട്ടഞ്ചാലിലെ ടാറ്റ കൊവിഡ് ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന്റെ മൂന്ന് കുട്ടികളും ഭാര്യയും നിരീക്ഷണത്തിലാണ്. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നിലവില്‍ കേരളം മൂന്നാം സ്ഥാനത്താണ്.
രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1700 ആയി. മഹാരാഷ്ട്രയില്‍ 510 പേര്‍ക്കും ദില്ലിയില്‍ 351 പേര്‍ക്കും കേരളത്തില്‍ 156 പേര്‍ക്കുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. രോഗവ്യാപനം തീവ്രമാക്കുന്നത് ഒമിക്രോണ്‍ ആണെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പം ദില്ലിയിലും വ്യാപനം രൂക്ഷമാണ്