ചെര്‍ക്കള: ചെര്‍ക്കളയിലെ പരേതനായ സി.എച്ച് അബ്ദുല്‍റഹ്‌മാന്റെ മകന്‍ സി.ആര്‍ അബ്ദുല്ല (52) ഖത്തറില്‍ അന്തരിച്ചു. ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കെ.എം.സി.സി പ്രവര്‍ത്തകനാണ്. ശനിയാഴ്ച ഖത്തറിലെ പള്ളിയില്‍ ളുഹര്‍ നിസ്‌കാരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. മയ്യത്ത് നാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഭാര്യ: സാജിദ തളങ്കര ജദീദ് റോഡ്. മക്കള്‍: ഷഹദ് റഹ്‌മാന്‍, ഫാത്തിമത്ത് ഷംല. സഹോദരങ്ങള്‍: സി.ആര്‍ മുഹമ്മദ്, സി.ആര്‍ അബ്ദുല്‍ ഖാദര്‍ (കുവൈത്ത്), ആയിഷ.
കാസർകോട് സ്വദേശി ഖത്തറിൽ മരിച്ചു
mynews
0