ഡിഗ്രി വിദ്യാർത്ഥിനി കിണറ്റിൽ ചാടി മരിച്ചു

കുണ്ടംകുഴി: കുണ്ടംകുഴി നെടുമ്പയലിൽ ഡിഗ്രി വിദ്യാർഥിനി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. നെടുമ്പയലിലെ സി അനഘ (18)യാണ് അയൽവക്കത്തെ ആൾമറയില്ലാത്ത കിണറിൽ ബുധൻ വൈകുന്നേരം ഏഴ് മണിയോട് കൂടി ചാടി ആത്മഹത്യ ചെയ്തത്. ജ്വല്ലറി ജീവനക്കാരനായ നെടുമ്പയൽ മോഹനന്റെയും ശോഭയുടെയും മകളാണ്. കുണിയ ഗവ. കോളേജിൽ ഡിഗ്രി വിദ്യാർഥിനി. സഹോദരി: ശിഖ (കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി).
Previous Post Next Post
Kasaragod Today
Kasaragod Today