ഉദുമ: ജീവിതമവസാനിപ്പിച്ച ചതുർനക്ഷത്ര ഹോട്ടൽ രാജ്റസിഡൻസി മുൻ അക്കൗണ്ടന്റ് വിന്ധ്യയുടെ കാമുകൻ വിനീത് കൊട്ടയാന്റെ പേരിൽ മേൽപ്പറമ്പ പോലീസ് ഗാർഹിക പീഡനത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
വിനീതിന്റെ ഭാര്യ ഉദുമ മുല്ലച്ചേരി സ്വദേശിനി ജ്യോതിയുടെ പരാതിയിൽ ഗാർഹിക പീഡനനിയമം 498- ഏ വകുപ്പ് ചുമത്തിയാണ് കേസ്സ്. കാടകം ഹൈസ്കൂളിനടുത്തുള്ള വീട്ടിൽ ഫിബ്രവരി 22-ന് കെട്ടിത്തൂങ്ങി മരിച്ച വിന്ധ്യയുടെ കാമുകനാണ് വിനീത്. വിന്ധ്യയും വിനീതും തമ്മിലുള്ള രഹസ്യബന്ധം പുറത്തുവന്നതിനെ തുടർന്ന് വിനീതിന്റെ ഭാര്യ ജ്യോതി വിനീതിനോട് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു.
ഇതേച്ചൊല്ലി കഴിഞ്ഞ ദിവസം രാത്രി 10 മണിക്ക് മുല്ലച്ചേരിയിലുള്ള ഭാര്യാഗൃഹത്തിൽ വിനീത് എയർഗൺ ഉപയോഗിച്ച് സ്വന്തം തലയിൽ വെടിയുതിർത്തിരുന്നു. തലയിൽ മുറിവു പറ്റി രക്തം വാർന്ന വിനീതിനെ ബന്ധുക്കൾ അന്നു രാത്രി കാസർകോട് കിംസ് ആശുപത്രിൽ പ്രവേശിപ്പിച്ചിരുന്നു. വിനീത് ഇന്നലെ വൈകീട്ട് ആശുപത്രി വിട്ടു.
കാമുകി ആത്മഹത്യ ചെയ്തതിനെ തുടർന്ന് തലയ്ക്ക് വെടിവെച്ച യുവാവിനെതിരെ ഭാര്യയുടെ പരാതിയിൽ മേൽപ്പറമ്പ് പോലീസ് കേസെടുത്തു
mynews
0