കാസര്‍കോട്: ചട്ടഞ്ചാലിലെ പൊലീസ് അധീനതയിലുള്ള ഗ്രൗണ്ടില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന 75 ഓളം 'തൊണ്ടിവാഹനങ്ങള്‍ കത്തിനശിച്ച സംഭവത്തിൽ അസ്വഭാവിക തീ പിടുത്തത്തിനു കേസ് രെജിസ്റ്റർ ചെയ്തു, ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപമുള്ള ഒഴിഞ്ഞ പറമ്ബില്‍ സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ക്കാണ്‌ഇന്നലെ ഉച്ചയോടെയാണ് തീപിടിച്ചത്.
മിനി ലോറികള്‍, കാറുകള്‍, ടിപ്പറുകള്‍, ബൈക്കുകള്‍ തുടങ്ങിയ തൊണ്ടി വാഹനങ്ങളാണ് കത്തിയത്.
ഉച്ചക്ക് നല്ല ചൂടായതിനാല്‍ പെട്ടെന്ന് തീ പടരുകയായിരുന്നു. പെട്രോള്‍ ടാങ്കുകള്‍ തീപിടിച്ചു പൊട്ടിത്തെറിക്കുന്നതിനാല്‍ തീ അണയ്ക്കാന്‍ ആര്‍ക്കും പോകാന്‍ കഴിഞ്ഞിരുന്നില്ല. ഫയര്‍ഫോഴ്‌സ് സ്ഥലത്തിയാണ് തീ അണച്ചത്. മേല്‍പറമ്ബ് ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. തീപിടുത്തം സംബന്ധിച്ച് ദുരൂഹതകള്‍ നിലനില്‍ക്കുന്നതിനാല്‍ മേല്‍പറമ്ബ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തീപിടുത്തം എങ്ങിനെയാണ് സംഭവിച്ചതെന്ന് അറിയുന്നതിന് അന്വേഷണം നടത്തുമെന്ന് സി.ഐ ഉത്തംദാസ് പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും പൂഴി, മദ്യം, ചെങ്കല്ല് , സ്പിരിറ്റ്, കഞ്ചാവ്, മയക്കുമരുന്നുകള്‍ തുടങ്ങിയവ കടത്തുന്നതിനിടെ പിടികൂടിയ വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം സൂക്ഷിച്ചിരുന്നത് ചട്ടഞ്ചാലിലെ ഗ്രൗണ്ടിലായിരുന്നു.
ചട്ടഞ്ചാലിൽ കത്തിനശിച്ചത് 75 വാഹനങ്ങള്‍, പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
mynews
0