എരിയാല്‍: എരിയാലിലെ പരേതനായ ഈസ്സകുട്ടി മുഹമ്മദ് എന്നവരുടെ പൗത്രനും മര്‍ഹും സൈക്കിള്‍ അബ്ദുല്ലയുടെ പുത്രനുമായ അസൈനാര്‍ എരിയാല്‍ (61 വയസ്സ്)അന്തരിച്ചു. കഴിഞ്ഞദിവസം രാത്രി എട്ടുമണിക്ക് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . ഒരുമാസം മുമ്പ് വീടിന്റെ മുകളില്‍ നിന്നും താഴെ വീണു തലക്ക് സാരമായി പരിക്കു പറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . മുഹമ്മദ് പാണലം - കുഞ്ഞുബി എന്നിവരുടെ മകള്‍ റംല യാണ് ഭാര്യ. മക്കള്‍ :ആഷിഫ്, ജസീല, മരുമക്കള്‍ :സനാഫ്, അഫ്‌സ. എരിയാല്‍ശരീഫ്, ഉസ്മാന്‍( അബുദാബി) നാസര്‍, സിദ്ദീഖ്എരിയാല്‍, ഇന്‍ തിയാസ്എരിയാല്‍, എന്നിവര്‍ സഹോദരങ്ങളും, അസ്മ മുഹമ്മദ് തോരവളപ്പില്‍, ഹസീന ഹമീദ് ചെങ്കള എന്നിവര്‍ സഹോദരികളുമാണ് മാതാവ് :ബീഫാത്തിമ ഹജ്ജുമ്മ തളങ്കരഖാസിലൈന്‍ മര്‍ഹൂം, അങ്ങാടി അസൈനാറിന്റെ മകളാണ്. ഖബറടക്കം എരിയാല്‍ ജുമാഅത്ത് പള്ളിയില്‍.
വീടിന്റെ മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അസൈനാർ എരിയാൽ മരണപ്പെട്ടു
mynews
0