കാസർകോട് :മീഡിയവണിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു,
കാസര്‍കോട്, ഉൾപ്പെടെ എല്ലാ ജില്ലകളിലും മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കാസർകോട്ട് സംഘടിപ്പിച്ച പ്രതിഷേധത്തിന് പ്രസ്ക്ലബ് പ്രസിഡന്‍റ് മുഹമ്മദ് ഹാഷിം നേതൃത്വം നല്‍കി. വ്യക്തമായ കാരണം കാണിക്കാതെ മീഡിയവണിനെ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ഹാഷിം പറഞ്ഞു,
*മീഡിയ വൺ ചാനലിന്‍റെ സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സർക്കാറിന്റെ നടപടി യിൽ കെ.ആർ.എം.യു. സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു* ഭരണഘടനയോടുള്ള വെല്ലുവിളിയാണിത്. മാധ്യമങ്ങൾക്കു നേരെ നിലനിൽക്കുന്ന അസഹിഷ്ണുതയുടെയും ഭരണകൂട വിദ്വേഷത്തിന്‍റെയും പ്രതിഫലനമാണ് മീഡിയ വൺ വിലക്കിലൂടെ പുറത്തേക്ക് വന്നത്. മാധ്യമങ്ങളുടെ വായ അടപ്പിക്കാനുള്ള ഭരണകൂടത്തിന്‍റെ ശ്രമത്തിന്റെ ഭാഗമാണിതെന്നും ചാനലിന്റെ വിലക്ക് നീക്കാനുള കോടതിയുടെ ഇടപെൽ സ്വാഗതാർഹമാണെന്നും കെആർഎംയു വിലയിരുത്തുന്നു. കേന്ദ്ര സർക്കാർ അടിയന്തരമായി അനുകൂല നടപടികൾ സ്വീകരിക്കണമെന്ന് കെആർഎംയു സംസ്ഥാന പ്രസിഡന്റ് ഒ. മനുഭരത്,
ജനറൽ സെക്രട്ടറി പി. ആർ.ഹരികുമാർ എന്നിവർ ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് സംഘടനയുടെ നിവേദനം കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് അയക്കും.
മീഡിയവണിനെ വിലക്കിയതിനെതിരെ കാസർകോട്ടും മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം, മാധ്യമങ്ങളോടുള്ള അസഹിഷ്ണുതയുടെയും ഭരണകൂട വിദ്വേഷത്തിന്‍റെയും പ്രതിഫലനമാണെന്ന് കെ.ആർ.എം.യു.
mynews
0