ബംഗളുരുവില്‍ നിന്നും കാസറഗോഡ് ജില്ലയിലേക്ക് മാരക മയക്കുമരുന്നായ എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റുചെയ്തു. വിദ്യാനഗര്‍ ചാലക്കുന്നിലെ ഷക്കീഫ മന്‍സിലില്‍ ഷാനിബാണ്(27) അറസ്റ്റിലാത്. കഴിഞ്ഞ മാസം ആദ്യം വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നായന്മാര്‍ മൂലയില്‍ നിന്നും വന്‍തോതില്‍ എംഡിഎംഎയുമായി അബ്ദുല്‍ മുനവ്വിര്‍ (മുന്ന) എന്നയാള്‍ അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഷാനിബിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. കാസറഗോഡ് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ മനോജി നേതൃത്വത്തിലുള്ള പോലീസ് സംഘം കൃത്യമായ നിരീക്ഷണ നീക്കങ്ങള്‍ക്കൊടുവിലാണ് ഷാനിബിനെ വലയിലാക്കിയത്. വിദ്യാനഗര്‍ എസ്ഐ വിനോദ്, എഎസ്ഐ രമേശന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് എന്നിവരും അന്വേണ സംഘത്തില്‍ ഉണ്ടായിരുന്നു. മയക്കുമരുന്ന് വിറ്റ് നേടുന്ന പണം കൊണ്ട് ബെന്‍സ് കാറില്‍ സഞ്ചരിച്ചും ടൗണിലെ വിലകൂടിയ ഫ്ളാറ്റില്‍ താമസിച്ചും മറ്റും ആഡംബര ജീവിതം നയിക്കുന്നതായിരുന്നു പ്രതിയുടെ ഹോബി.
മയക്ക് മരുന്ന് സംഘത്തിൽ പ്രധാനിയായ കാസർകോട് സ്വദേശി അറസ്റ്റിൽ
mynews
0