കുമ്പള സോങ്കാലിലെ പ്രവാസിയായ ജി.എം അബ്ദുള്ളയുടെ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ പോലീസ് പിടിയില്‍. ഉപ്പള മജിബയല്‍ സ്വദേശി നിതിന്‍, ആലുവ കുറുമാശ്ശേരി സ്വദേശി അബ്ദുല്‍ ജലാല്‍ എന്നിവരാണ് അറസ്റ്റിലായത്. കുമ്പള ഇന്‍സ്പെക്ടര്‍ പ്രമോദ,് എസ്.ഐ രാജീവ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതികളില്‍ നിന്നും മോഷണം പോയ ലക്ഷങ്ങള്‍ വിലയുള്ള രണ്ട് വാച്ചുകള്‍ കണ്ടെടുത്തു. ഇവരുടെ കൂട്ടുപ്രതികള്‍ക്കായും മോഷണംപോയ കാര്‍ അടക്കമുള്ള ബാക്കി മുതലുകള്‍ കണ്ടെത്താനും അന്വേഷണം ഊര്‍ജിതമാക്കി.
കുമ്പള ഇന്‍സ്പെക്ടര്‍ പ്രമോദ,് എസ്.ഐ രാജീവ് കുമാര്‍, സി.പി.ഒ സുധീര്‍. കാസറഗോഡ് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ ശിവകുമാര്‍, രാജേഷ് മാണിയാട്ട്, ഓസ്റ്റിന്‍ തമ്പി, എസ്.ഗോകുല, സുഭാഷ് ചന്ദ്രന്‍, ശ്രീരാജ്, ലക്ഷ്മി നാരായണന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രവാസിയുടെ പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ
mynews
0