ദേളി : ഉക്രൈനിലെ യുദ്ധ ഭൂമിയില്‍ നിന്നും തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി പെരുമ്പളയിലെ കൃഷ്ണവേണി തിരിച്ചെത്തി,
യുക്രെയ്നിലെ പ്രധാന സർവകലാശാലയായ ഒഡേസ നാഷനൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ എംബിബിഎസ് വിദ്യാർഥിനിയാണ് ആദൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ ഇ.രത്നാകരന്റെ മകളായ കൃഷ്ണവേണി. ഇരിയണ്ണിയിലെ ഡോ.ഗണപതി അയ്യരുടെ മകൻ അനികേതൻ അയ്യർ ഉൾപ്പെടെ കാസർകോട് സ്വദേശികളായ ആറിലേറെ വിദ്യാർഥികൾ ഇതേ സ്ഥാപനത്തിൽ പഠിക്കുന്നുണ്ട്.
ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ധീന്‍ തെക്കില്‍ ,മെമ്പര്‍മാരായ മാറിയ മാഹിന്‍, രേണുക ഭാസ്‌കരന്‍, അമീര്‍ പാലോത്ത് ,സാമൂഹ്യ പ്രവര്‍ത്തകന്‍ ഹമീദ് കുതിരില്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്നും പെരുമ്പളയിലെ കൃഷ്ണ വേണി നാട്ടിൽ തിരിച്ചെത്തി
mynews
0