പൊവ്വൽ: പൊവ്വൽ ബെഞ്ച്ക്കോടതി ജബരികുളത്തിനടുത്ത് താമസിക്കുന്ന ഖാലിദ് പുനത്തിൽ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. ഇന്ന് രാത്രി വീട്ടുകാർ ബന്ധുവീട്ടിൽ പോയി ആരും ഇല്ലാതിരുന്ന സമയത്താണ് ഖാലിദ് ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. തിരിച്ചെത്തിയ വീട്ടുകാർ ഖാലിദിനെ തൂങ്ങിമരിച്ചനിലയിൽ കാണുകയായിരുന്നു,
ഉടനെ തന്നെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒരുപാട് കാലമായി മാനസിക വിഭ്രാന്തിയും അസ്വസ്ഥതയും ചികിത്സയും നടത്തുന്നുണ്ട് ഖാലിദ്. കുറെ കാലമായി വീട്ടുകാരുമായോ കുടുംബവുമായോ ഒരു ബന്ധവും പുലർത്താതെ അന്യദിക്കിലായിരുന്നു,
ഇന്ന് വെളുപ്പിനാണ് വീട്ടിലേക്ക് വീണ്ടും തിരിച്ചെത്തിയത്. ഖാലിദിന്റെ അപ്രതീക്ഷിത മരണവിവരമറിഞ്ഞു കുടുംബവും നാട്ടുകാരും സ്തംഭിച്ചിരിക്കുകയാണ്,
പരേതനായ പുനത്തിൽ മുഹമ്മദ് കുഞ്ഞിയുടെ മകനാണ്,ബീഫാത്തിമ്മയാണ് മാതാവ്.
നിലവിൽ കാസർഗോഡ് ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിലാണ് മൃതദേഹമുള്ളത്, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കുടുംബത്തിന് വിട്ടു നൽകും.
ഗൃഹനാഥൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
mynews
0