കഴിഞ്ഞ ശനിയാഴ്ച രാത്രി കാസര്‍ഗോഡ് ഇന്ദിരാ നഗറില്‍ വെച്ച് യുവാവിനെ ഭീഷണിപ്പെടുത്തി കാറും മൊബൈല്‍ ഫോണും പേഴ്‌സും തട്ടിയെടുത്ത കേസിലെ പ്രതി ചെര്‍ക്കള നാലാം മൈല്‍ സ്വദേശി ന്യൂമാന്‍ അറസ്റ്റില്‍. വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ വി.വി മനോജ്, സബ് ഇന്‍സ്പെക്ടര്‍ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തട്ടിയെടുത്ത കാറും ഫോണും പേഴ്‌സും പ്രതിയില്‍ നിന്നും കണ്ടെടുത്തു. എസ്.ഐ വിനോദ്, സി.പി.ഒ സലാം എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
യുവാവിനെ ഭീഷണിപ്പെടുത്തി കാറും മൊബൈലും തട്ടിയെടുത്ത കേസിലെ പ്രതിയെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തു
mynews
0