ദുബായ്: ടാക്‌സി ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ആര്‍ടിഎ. പ്രതിമാസം 2000 ദിര്‍ഹം വരെയാണ് ശമ്ബളം ലഭിക്കുക.
മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. രണ്ടു മുതല്‍ അഞ്ച് വര്‍ഷം വരെ ഡ്രൈവിങ് പരിചയം ഉള്ളവര്‍ക്കാണ് മുന്‍ഗണന. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷ നല്‍കാമെന്ന് ആര്‍ടിഎ അറിയിച്ചു.
മിഡ്-കരിയര്‍ ജോലിക്കുള്ള വാക്ക്-ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് 18 ന് നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രിവിലേജ് ലേബര്‍ റിക്രൂട്ട്‌മെന്റ് ഓഫീസ് സന്ദര്‍ശിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 23 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ജോലി ലഭിക്കുക. ശമ്ബളത്തിന് പുറമേ, കമ്മീഷനും ആരോഗ്യ ഇന്‍ഷുറന്‍സും താമസസൗകര്യവും നല്‍കുന്നതാണ്. അതേസമയം, അപേക്ഷ നല്‍കാന്‍ ദുബായ് ഡ്രൈവിങ് ലൈസന്‍സ് ആവശ്യമില്ല. കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ (സിഎസ്‌ആര്‍) ഭാഗമായി കുറഞ്ഞ വരുമാനക്കാരായ അപേക്ഷകര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനുള്ള പരിശീലനം നല്‍കി വരുന്നുണ്ട്.
ടാക്‌സി ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ആര്‍ടിഎ: പ്രതിമാസം 2000 ദിര്‍ഹവും മറ്റു ആനുകൂല്യങ്ങളും
mynews
0