ന്യൂഡല്‍ഹി: പാകിസ്ഥാനിലേക്ക് ഇന്ത്യയില്‍ നിന്ന് മിസൈല്‍ തൊടുത്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍.
അബദ്ധത്തില്‍ സംഭവിച്ചതാണെന്നും മിസൈല്‍ സംവിധാനത്തില്‍ ഉണ്ടായ സാങ്കേതിക തകരാര്‍ കാരണമാണ് ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനിലേക്ക് തൊടുക്കാന്‍ കാരണമായതെന്നും പ്രതിരോധ മന്ത്രാലയം വിശദീകരണം നല്‍കി.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. പതിവ് അറ്റകുറ്റപണികള്‍ക്കിടെയുണ്ടായ സാങ്കേതിക തകരാര്‍ കാരണം മിസൈല്‍ ലോഞ്ച് ആകുകയായിരുന്നെന്നാണ് സര്‍ക്കാര്‍ തലത്തിലുള്ള ഔദ്യോഗിക വിശദീകരണം. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട മിസൈല്‍ പാകിസ്ഥാനിലെ ആള്‍പാര്‍പ്പില്ലാത്ത ഒരു പ്രദേശത്താണ് പതിച്ചത്. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നെന്നും സംഭവത്തില്‍ ആളപായമൊന്നും സംഭവിക്കാത്തത് വലിയ ആശ്വാസമാണെന്നും ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.
പാകിസ്ഥാന്‍ മേഖലയില്‍ ഇന്ത്യയില്‍ നിന്നുള്ള മിസൈല്‍ സഞ്ചരിക്കുന്നതായി കണ്ടെത്തിയിരുന്നെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ വിശദീകരണം എത്തിയത്. റഷ്യ - യുക്രെയിന്‍ യുദ്ധത്തിന് പിന്നാലെ മറ്റൊരു സംഘര്‍ഷത്തിലേക്ക് ലോകം കടക്കുകയാണെന്ന ധാരണ ഈ സംഭവത്തിന് പിന്നാലെ ഉടലെടുത്തിരുന്നു.
പാകിസ്ഥാനിലേക്ക് മിസൈല്‍ തൊടുത്ത് ഇന്ത്യ, പതിച്ചത് ആളൊഴിഞ്ഞ പ്രദേശത്ത്, പിന്നാലെ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം
mynews
0