അതിഞ്ഞാലില്‍ കാര്‍ വര്‍ക്ക് ഷോപ്പില്‍ വന്‍ തീ പിടിത്തം

കാഞ്ഞങ്ങാട്: അതിഞ്ഞാലില്‍ കാര്‍ വര്‍ക്ക് ഷോപ്പില്‍ വന്‍ തീ പിടിത്തം. ഷാജഹാന്റെ ഉടമസ്ഥതയിലുള്ള യുനൈറ്റഡ് മോട്ടോര്‍സ് കാര്‍ വര്‍ക്ക് ഷോപ്പാണ് കത്തി നശിച്ചത്. 10 കാറുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ഷോപ്പിലെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. സമീപ പ്രദേശം തീയും പുകച്ചുരുളുകളും കൊണ്ട് മൂടിയതോടെ ജനങ്ങള്‍ പരിഭ്രാന്തരയായി. സമീപത്ത് താമസിക്കുന്ന യു.വി ഹമീദ്, മുഹമ്മദ് എന്നിവരും ഷട്ടില്‍ കളി കഴിഞ്ഞ് പോവുകയായിരുന്ന ജാബിര്‍, മൊയ്തു, ഷാജഹാന്‍, റമീസ് എന്നിവരുമാണ് തീ ഉയരുന്നത് ആദ്യം കണ്ടത്. ഇവര്‍ നാട്ടുകാരെ വിളിച്ചുണര്‍ത്തി സുരക്ഷിതരാകാന്‍ പറഞ്ഞു. അഗ്‌നിരക്ഷാ സേനയേയും പൊലിസിലും കെ.എസ്.ഇ.ബിയിലും വിവരമറിയിച്ചു. സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി പവിത്രന്റെ നേതൃത്വത്തില്‍ അഗ്‌നി രക്ഷാസേനയുടെ ആദ്യ സംഘണ്ടത്തി. അപ്പോഴേക്കും തീ ആളിപ്പടരുകയായിരുന്നു. പ്രദേശമാകെ കരിമ്പുകയും പടര്‍ന്നിരുന്നു. പിന്നാലെ മറ്റു രണ്ടു യുണിറ്റുകളും കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇതിനിടെ കാസര്‍കോട് അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും 12000 ലിറ്റര്‍ വെളളം കൊള്ളുന്ന ബ്രൗസര്‍ വാഹനവും എത്തിച്ചു. 4 യുണിറ്റ് അഗ്‌നിരക്ഷാ സേനയെത്തി 25000 ലിറ്റര്‍ ഫോം കലര്‍ത്തിയ വെള്ളം ചീറ്റിയാണ് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ തീ നിയന്ത്രണ വിധേയമാക്കിയത്. ഒരു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിവരം. സിനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സുധീഷ് ഓഫീസര്‍മാരായ നസീര്‍, ജീവന്‍, ഉമേഷ്, ലിനേഷ്, നിഖില്‍, അനന്ദു, വരുണ്‍രാജ്, ദിലീപ്, ശ്രീകുമാര്‍, ഹോംഗാര്‍ഡ് ബാബു, രാഘവന്‍, കാസര്‍കോട് നിലയത്തിലെ നാല് ജീവനക്കാര്‍, സിവില്‍ ഡിഫന്‍സിലെ പ്രദീപ് കുമാര്‍, അബ്ദുള്‍സലാം, രതീഷ്, ഷാജി എന്നിവരും പൊലീസും നാട്ടുകാരുമമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Previous Post Next Post
Kasaragod Today
Kasaragod Today