ഉത്തര മലബാറിലാദ്യമായി സമഗ്ര ട്രോമ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു

. കണ്ണൂര്‍: അപകടങ്ങള്‍ ഉള്‍പ്പെടെയുള്ള അടിയന്തര ചികിത്സ ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം സ്വീകരിക്കേണ്ട ശാസ്ത്രീയവും നൂതനവുമായ ചികിത്സാ രീതികളെയും സംവിധാനങ്ങളെയും ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും പരിചയപ്പെടുത്താനും പരിശീലനം നല്‍കുവാനായി ആസ്റ്റര്‍ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് ഉത്തര മലബാറില്‍ ആദ്യമായി കണ്ണൂരില്‍ നടക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗമാണ് നേതൃത്വം വഹിക്കുന്നത്. 'ലേറ്റസ്റ്റ് അപ്ഡേറ്റ്സ് ആന്റ് കണ്‍സപ്റ്റ്സ് ഇന്‍ ഇനിഷ്യല്‍ ട്രോമ മാനേജ്മെന്റ്' എന്ന് കോണ്‍ക്ലേവ് മാര്‍ച്ച് 12, 13 തിയ്യതികളിലായി കണ്ണൂര്‍ തളിക്കാവിലെ ബിനാലെ ഇന്റര്‍നാഷണലില്‍ വെച്ച് നടക്കും. വിവിധ വിഷയങ്ങളെ അധികരിച്ച് നടക്കുന്ന ശില്‍പ്പശാലകള്‍ക്കും പഠനക്ലാസ്സുകള്‍ക്കും പരസ്പര സംവാദങ്ങള്‍ക്കും എമര്‍ജന്‍സി മെഡിസിന്‍ രംഗത്തെ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ നേതൃത്വം വഹിക്കും. ഇതിന് പുറമെ പോസ്റ്റര്‍ പ്രസന്റേഷന്‍, ക്വിസ് കോംപറ്റീഷന്‍ മുതലായവയും കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടും. ആദ്യ ദിവസത്തെ ശില്‍പ്പശാലയില്‍ 'പഠിതാക്കള്‍ എന്ത് പഠിച്ചെടുക്കുന്നു, ചികിത്സകര്‍ എന്ന് ചെയ്യുന്നു, വിദഗ്ദ്ധര്‍ എന്ത് ചിന്തിക്കുന്നു-അന്തരം നമുക്ക് ഇല്ലാതാക്കാം' എന്ന വിഷയത്തെ അധികരിച്ചാണ് ശില്‍പ്പശാല നടക്കുക. രണ്ടാമത്തെ ദിവസം നടക്കുന്ന കോണ്‍ഫറന്‍സില്‍ 'ദി ഫിസിയോളജിക്കലി ഡിഫിക്കല്‍ട്ട് എയര്‍വേ' എന്ന വിഷയത്തെ അധികരിച്ച് ഡോ. വേണുഗോപാലന്‍ പി. പി, 'ഡാമേജ് കണ്‍ട്രോള്‍ റെസസിറ്റേഷന്‍' എന്ന വിഷയത്തെ അധികരിച്ച് ഡോ. ജിനേഷ്, 'ബ്ലഡ് ആന്റ് ഫ്ളൂയിഡ്സ് ഇന്‍ ട്രോമ - ദി സയന്‍സ് ഓഫ് റിസസിറ്റേഷന്‍' എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. റിനോയ്, 'ബ്ലഡ് അബ്ഡൊമിനല്‍ ട്രോമ നാവിഗേറ്റിങ്ങ് ക്രോസ്സ് റോഡ്സ്' എന്ന വിഷയത്തെ സംബന്ധിച്ച് ഡോ. ശ്രീനിവാസ് ഐ സി, 'മാനേജ്മെന്റ് ഓഫ് ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ചുറി-ബേസിക് കണ്‍സപ്ട്സ്' എന്ന വിഷയത്തെ അധികരിച്ച് ഡോ. രമേഷ് സി. വി, 'പെരിഫറല്‍ വാസ്‌കുലാര്‍ ഇഞ്ചുറി ദി കട്ടിംഗ് എഡ്ജ്' എന്ന വിഷയത്തില്‍ ഡോ. കെ. എസ്. കൃഷ്ണകുമാര്‍, 'ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി-ബൈലോട്ട് ഇന്‍ ട്രോമ' എന്ന വിഷയത്തില്‍ ഡോ. ജുനൈസ് എം എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. പത്രസമ്മേളനത്തിൽ ഡോ. ജിനേഷ് ഹെഡ് എമർജൻസി ഡിപ്പാർട്മെന്റ്, ഓർഗനൈസിoങ്ങ് കമ്മിറ്റി ചെയർമാൻ. അരുൺ രാജ് ചന്ദ്രൻ സൈന്റിഫിക്ക് കമ്മിറ്റി ചെയർമാൻ. ഡോ. അബൂബക്കർ ഓർഗനൈസിoങ്ങ് കമ്മിറ്റി കൺവീനർ, ജ്യോതിപ്രസാദ് ഹെഡ് ബിസിനസ്സ് ഡവലപ്മെന്റ്.
Previous Post Next Post
Kasaragod Today
Kasaragod Today

Artic