അബുദാബി: അറബ് ലോകത്തെ ആദ്യ ചന്ദ്ര പര്യവേക്ഷണത്തിന് തയ്യാറെടുത്ത് യുഎഇ. ദൗത്യത്തിന്റെ ഭാഗമാകുന്ന റാഷിദ് ചന്ദ്രയാത്ര പേടകത്തിന്റെ പരീക്ഷണം നടത്തി.
മരുഭൂമിയില്‍ വെച്ചാണ് പരീക്ഷണം നടത്തിയത്. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച സമഗ്രമായ പഠനം എന്ന ലക്ഷ്യത്തോടെയാണ് യുഎഇ റാഷിദ് പേടകത്തെ ചന്ദ്രനിലേക്ക് അയക്കുന്നത്.
മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിലാണ് ചന്ദ്രോപരിതല പഠനങ്ങള്‍ക്കായി വിക്ഷേപിക്കുന്ന ഈ ചെറു പേടകം പൂര്‍ണ്ണമായും നിര്‍മ്മിച്ചിട്ടുള്ളത്. ശൈഖ് റഷീദ് ബിന്‍ സയീദ് അല്‍ മക്തൂമിന്റെ സ്മരണയ്ക്കായാണ് ഈ ചന്ദ്രയാത്ര പേടകത്തിന് റഷീദ് എന്ന് പേരിട്ടിരിക്കുന്നത്. 2024-ലാണ് പദ്ധതി വിക്ഷേപിക്കുക.
അറബ് ലോകത്തെ ആദ്യ ചന്ദ്ര പര്യവേക്ഷണം: റാഷിദ് റോവര്‍ പരീക്ഷണം നടത്തിയതായി യുഎഇ
mynews
0