കുമ്പള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി തെരെഞ്ഞെടുപ്പ് യുഡിഎഫ് എതിരില്ലാതെ വിജയിച്ചു,ബിജെപിയെ പരാജയപ്പെടുത്താൻ എസ്‌ഡിപിഐ യുഡിഎഫിനെ പിന്തുണക്കുമെന്ന് അറിയിച്ചതോടെ ബിജെപി വിട്ടുനിൽക്കുകയായിരുന്നു

*കുമ്പള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി തെരെഞ്ഞെടുപ്പ് യുഡിഎഫ് എതിരില്ലാതെ വിജയിച്ചു ബിജെപിയെ പരാജയപ്പെടുത്താൻ എസ്‌ഡിപിഐ യുഡിഎഎഫിനെ പിന്തുണക്കുമെന്ന് അറിയിച്ചതോടെ ബിജെപി വിട്ടുനിൽകുക ആയിരുന്നു* കുമ്പള : സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ സിപിഎം ബിജെപി കൂട്ടുകെട്ടിൽ വിവാദമായതിനെ തുടർന്ന് സിപിഎം ബിജെപി അംഗങ്ങൾ രാജിവെച്ചുകൊണ്ട് ഒഴിവു വന്ന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ തെരെഞ്ഞെടുപ്പിൽ ബിജെപി വിജയ സാധ്യത കല്പിച്ചിരുന്നു ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ തെരെഞ്ഞെടുപ്പിൽ എസ്‌ഡിപിഐ മാറി നിൽക്കാതെ യുഡിഎഫ്നെ പിന്തുണക്കുമെന്ന് നിലപാട് അറിയിച്ചതോടെ സ്വയം പിന്മാറി ബിജെപി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ്‌ കമ്മിറ്റിയിൽ നിലവിൽ എസ്ഡിപിഐ അംഗമുൾപ്പടെ അഞ്ച്‌ അംഗങ്ങളാണുള്ളത്‌. യുഡിഎഫ് 2, ബിജെപി 2, എസ്‌ഡിപിഐ 1 എന്നിങ്ങനെയാണ് കക്ഷിനില.എസ്‌ഡിപിഐ അംഗമായ ഒന്നാം വാർഡ്‌ മെംബർ അൻവർ ആരിക്കാടി തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിന്നാൽ തിരെഞ്ഞെടുപ്പ് സ്വാഭാവികമായും നറുക്കെടുപ്പിലേക്കു നീങ്ങുകയും ഇതിലൂടെ ജയിച്ചു കയറാമെന്നുമുള്ള പ്രതീക്ഷയിലായിരുന്ന ബിജെപി എസ്‌ഡിപിഐ നിലപാട് വ്യക്തമാക്കിയതോടെ തെരെഞ്ഞെടുപ്പിൽ ഒരു റോളും ഇല്ലാത്തായ ബിജെപി മാറിനിൽക്കാൻ തീരുമാനിക്കുക ആയിരുന്നു.ഇതോടെ യുഡിഎഫ് പ്രതിനിധികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
Previous Post Next Post
Kasaragod Today
Kasaragod Today