ഒല്ലൂര്‍: വിവാഹ പിറ്റേന്ന് കാണാതായ യുവാവിന്റെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.തൃശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കറിന്റെ മകന്‍ ധീരജിനെയാണ്(37) മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചേറ്റുവ കായലില്‍ മുങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ചയായിരുന്നു ധീരജും മരോട്ടിച്ചാല്‍ പഴവള്ളം സ്വദേശിനിയും തമ്മിലുള്ള വിവാഹം. അന്ന് നടന്ന പാര്‍ട്ടിയ്ക്കിടെ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിന്റെ പേരില്‍ ധീരജ് ദു:ഖിതനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇത് തന്നെയാണോ മരണത്തിന് കാരണമെന്ന് വ്യക്തമല്ല.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഭാര്യയുടെ സ്‌കൂട്ടര്‍ എടുത്ത് മനക്കൊടിയിലെ വീട്ടിലേക്കെന്ന് പറഞ്ഞ് മരോട്ടിച്ചാലില്‍ നിന്നും പോയി. രാത്രിയായിട്ടും ധീരജ് വീട്ടിലെത്താതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇന്നലെ രാവിലെ ചേറ്റുവപ്പുഴയിലെ പാലത്തിന് സമീപം മത്സ്യത്തൊഴിലാളികളുടെ വലയിലാണ് യുവാവിന്റെ മൃതദേഹം കുടുങ്ങിയത്. രാത്രി പുഴയില്‍ ചാടിയതാണെന്നാണ് പ്രാഥമിക നിഗമനം. വിദേശത്ത് ലുലു ഗ്രൂപ്പ് കമ്ബനിയിലെ ജീവനക്കാരനാണ് ധീരജ്. വിവാഹത്തിനായി പത്ത് ദിവസത്തെ അവധിക്കാണ് നാട്ടിലെത്തിയത്.
പ്രവാസിയായ ധീരജ് നാട്ടിലെത്തിയത് പത്ത് ദിവസത്തെ അവധിക്ക്, വിവാഹ നാളിലുണ്ടായ പ്രശ്നങ്ങളില്‍ അസ്വസ്ഥന്‍; നവവരന്റെ മരണത്തിന് കാരണം ഇതോ?
mynews
0